കൊല്ലം: മകളെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പിതാവ് പിടിയില്‍. കലയപുരം പെരുങ്കുളം സ്വദേശി സുകുമാര പിള്ളയെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്. തന്‍റെ മൊബൈല്‍ മോഷ്‌ടിച്ചെന്നാരോപിച്ചാണ് 19 വയസുകാരിയായ മകളെ ഇയാള്‍ കമ്പിവടി കൊണ്ട് തലക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ മകളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
19 വയസുകാരിയെ കമ്പിവടി കൊണ്ട് തലക്കടിച്ചു; പിതാവ് അറസ്റ്റില്‍ - 19 വയസുകാരിയെ കമ്പിവടികൊണ്ട് തലക്കടിച്ചു
കലയപുരം പെരുങ്കുളം സ്വദേശി സുകുമാര പിള്ളയെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്.
19 വയസുകാരിയെ കമ്പിവടികൊണ്ട് തലക്കടിച്ചു; പിതാവ് അറസ്റ്റില്‍
പ്രതി നിരന്തരം മകളെയും ഭാര്യയെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണെന്ന് പരാതിയില്‍ പറയുന്നു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.