കൊല്ലം: കൊട്ടാരക്കരയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണങ്ങൾ കർശനമാക്കി. കൊട്ടാരക്കര പുലമൺ ജങ്‌ഷനിലെ മൊബൈൽ ഷോപ്പ് മാനേജർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ചവറ സ്വദേശിയാണ്. മുനിസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുഗതാഗതം നിർത്തിവയ്ക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കൊട്ടാരക്കരയിൽ കൊവിഡ് സ്ഥിരീകരിച്ചു; നിരീക്ഷണങ്ങൾ കർശനമാക്കി - covid observations were tightened
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുഗതാഗതം നിർത്തിവയ്ക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
കൊവിഡ് സ്ഥിരീകരിച്ചു; കൊട്ടാരക്കരയിൽ നിരീക്ഷണങ്ങൾ കർശനമാക്കി
ഗോകുലം മെഡിക്കൽ കോളജിൽ മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടിയ സമയത്ത് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഫലം പോസിറ്റിവ് പോസറ്റീവ് ആയി. മൊബൈൽ ഷോപ്പിലെ ജീവനക്കാരെ ഉൾപ്പെടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.