കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് ഒരാൾ മരിച്ചു. മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ സലാമാണ് (59) മരിച്ചത്. കാറിലുണ്ടായിരുന്ന 40 വയസ് പ്രായമുള്ളവരായ അനഘ, രഞ്ജിനി എന്നിവരെ ഗുരുതര പരിക്കുകളോടെ കൊട്ടരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരാൾ മരിച്ചു - accident
പുത്തൂർ കല്ലുംമൂട് ഭാഗത്ത് അടുത്തിടെ ഉണ്ടായ മൂന്നാമത്തെ അപകട മരണമാണിത്.
നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് ഒരാൾ മരിച്ചു
മൈനാഗപ്പള്ളി ഭാഗത്ത് നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കവേ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പുത്തൂർ കല്ലുംമൂട് ഭാഗത്ത് അടുത്തിടെ ഉണ്ടായ മൂന്നാമത്തെ അപകട മരണമാണിത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു.