കേരളം

kerala

ETV Bharat / state

നഗരസഭ സെക്രട്ടറിക്ക് കൊവിഡ്; കൊട്ടാരക്കര എംഎൽഎ ഉൾപ്പെടെ നിരീക്ഷണത്തിൽ - എംഎൽഎ പി ഐഷാപോറ്റി

കൊട്ടാരക്കരയിലെ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങുകൾ ഉൾപ്പെടെ മൂന്ന് പരിപാടികളിൽ നഗരസഭ സെക്രട്ടറി പങ്കെടുത്തിരുന്നു.

Kottakara municipal secretary  covid positive  കൊവിഡ്  കൊട്ടാരക്കര നഗരസഭ സെക്രട്ടറി  എംഎൽഎ പി ഐഷാപോറ്റി  തഹസിൽദാർ നിർമ്മൽ കുമാർ
നഗരസഭ സെക്രട്ടറിക്ക് കൊവിഡ്; കൊട്ടാരക്കര എംഎൽഎ ഉൾപ്പെടെ നിരീക്ഷണത്തിൽ

By

Published : Aug 3, 2020, 4:01 PM IST

കൊല്ലം:കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 41 ജീവനക്കാരും, നഗരസഭാ അധ്യക്ഷയുൾപ്പെടെ ഉള്ള കൗൺസിലർമാരും നിരീക്ഷണത്തിലാണ്. എംഎൽഎ പി ഐഷാപോറ്റി, തഹസിൽദാർ നിർമ്മൽ കുമാർ എന്നിവരും സമ്പർക്കപട്ടികയിൽ ഉൾപെടുന്നതിനാൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. സെക്രട്ടറിയുടെ രോഗ ഉറവിടം വ്യക്തമല്ല.

കൊട്ടാരക്കരയിലെ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങുകൾ ഉൾപ്പെടെ മൂന്ന് പരിപാടികളിൽ നഗരസഭ സെക്രട്ടറി പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details