പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ഐടിഐ വിദ്യാർത്ഥിയായ രഞ്ജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള ഒളിവിൽ പോയെന്ന് റിപ്പോർട്ടുകൾ. രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ സരസൻ പിള്ളയ്ക്കും പങ്കുണ്ടെന്ന് രഞ്ജിത്തിന്‍റെ ബന്ധുക്കളും ദൃക്സാക്ഷികളുംആരോപിച്ചിരുന്നു. ചവറ തെക്കുംഭാഗത്തെ അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറിയാണ് സരസൻ പിള്ള.
വിദ്യാർത്ഥിയുടെ കൊലപാതകം: സിപിഎം നേതാവ് ഒളിവില്‍
സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്ന് രഞ്ജിത്തിന്‍റെ ബന്ധുക്കളും ദൃക്സാക്ഷികളും ആരോപിച്ചിരുന്നു. എന്നാൽ ആരോപണം സിപിഎം നിഷേധിച്ചിരുന്നു.
വിദ്യാർത്ഥിയുടെ കൊലപാതകം; സരസൻ പിള്ള ഒളിവിൽ
സംഭവദിവസം സരസൻ പിള്ള കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ വീട്ടിൽ പോയിരുന്നുവെന്ന് സരസൻ പിള്ളയുടെ ഭാര്യ വീണ വെളിപ്പെടുത്തിയിരുന്നു. മകളെ ശല്യപ്പെടുത്തിയത് ചോദിക്കാനായിരുന്നു ഇതെന്നും വീണ പറയുന്നു. പിടിയിലായ പ്രതി വിനീതും കുടുംബവും കോൺഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെൺകുട്ടിയെ കമന്‍റടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സിപിഎമ്മിന്‍റെ വിശദീകരണം.