കേരളം

kerala

ETV Bharat / state

കൊല്ലത്ത് പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞു - GIRL

ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

കൊല്ലത്ത് പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞു

By

Published : Mar 19, 2019, 9:14 PM IST

കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ 14 വയസുകാരിയെ തട്ടിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത് കണ്ണന്‍കുളങ്ങര സ്വദേശി റോഷനും സംഘവുമാണെന്നാണ് ഓച്ചിറ പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്‍റ് കമ്മീഷണര്‍ അരുണ്‍ രാജിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ഓച്ചിറയിലെ വലിയകുളങ്ങരയില്‍ ദേശീയ പാതക്കരികില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന നാടോടി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് കാറിലെത്തിയ നാല് പേർ തട്ടിക്കൊണ്ട് പോയത്. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ച് അവശരാക്കി.

കൊല്ലത്ത് പതിനാലുകാരിയെ തട്ടിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞു


അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ പെണ്‍കുട്ടി എവിടെയുണ്ടെന്നുള്‍പ്പടെയുള്ള കൃത്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇന്നലെ രാത്രിയിലുണ്ടായ സംഭവത്തില്‍ രാവിലെ പരാതി നല്‍കിയെങ്കിലും ഉടന്‍ നടപടിയെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളം വച്ചതിന് ശേഷമാണ് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടിയുമായി റോഷന്‍ അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ABOUT THE AUTHOR

...view details