കേരളം

kerala

ETV Bharat / state

കൊല്ലത്തെ തുറമുഖങ്ങൾ അടച്ചു; ആശങ്കയിൽ മത്സ്യമേഖല - harbor closed

മുന്നൂറിലധികം യാനങ്ങൾ കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര ഹാർബറുകൾ കൊവിഡ് ഭീതിയിൽ അടച്ചിട്ടിരിക്കുന്നത്.

മത്സ്യമേഖല  തുറമുഖങ്ങൾ അടച്ചു  കൊല്ലം ഹാര്‍ബര്‍  ട്രോളിങ് നിരോധനം  kollam news  kollam port  harbor closed  trawling
കൊല്ലത്തെ തുറമുഖങ്ങൾ അടച്ചു; ആശങ്കയിൽ മത്സ്യമേഖല

By

Published : Jun 8, 2020, 10:20 PM IST

കൊല്ലം: ട്രോളിങ് നിരോധനം നാളെ തുടങ്ങാനിരിക്കെ തെക്കൻ കേരളത്തിലെ പ്രധാന മൽസ്യബന്ധന തുറമുഖങ്ങൾ അടഞ്ഞു കിടക്കുന്നതിൽ ആശങ്കയുമായി മത്സ്യ മേഖല. മുന്നൂറിലധികം യാനങ്ങൾ കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര ഹാർബറുകൾ കൊവിഡ് ഭീതിയിൽ അടച്ചിട്ടിരിക്കുന്നത്. മൂന്ന് ഹാർബറുകളും ഉടൻ തുറന്നുകൊടുക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.

മത്സ്യ വിപണനം സംബന്ധിച്ച ആശയക്കുഴപ്പം ബോട്ടുടമകളിലും തൊഴിലാളികളിലും മത്സ്യ വ്യാപാരികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. യന്ത്രവത്കൃത യാനങ്ങൾ ഉപയോഗിച്ചുള്ള മൽസ്യബന്ധന നിരോധനം നാളെ അർധരാത്രി മുതല്‍ നിലവിൽ വരും. 52 ദിവസമാണ് നിരോധന കാലം. മൺസൂൺ കാല കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചു.

ABOUT THE AUTHOR

...view details