കൊല്ലം:കൊവിഡ് രോഗ വ്യാപനത്തിന്റ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. ഇതിനായി പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിച്ചു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ആരെയും പുറത്തു പോകാൻ അനുവദിക്കില്ല. പൊതുജനങ്ങൾ പൊലീസ് നിർദേശം പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ് സ്റ്റേഷൻ പരിധികളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. മാർക്കറ്റുകൾ, വിവാഹങ്ങൾ, മരണവീടുകളിൽ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
കൊവിഡ് വ്യാപനം; കൊല്ലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്ന് ആരെയും പുറത്തു പോകാൻ അനുവദിക്കില്ല
കൊവിഡ് വ്യാപനം കൊല്ലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്
വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്ത് പോകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.
TAGGED:
latest kollam