കൊല്ലം:കൊല്ലത്ത് പതിനാലുകാരിയെ വര്‍ക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അജിത്താണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. മുക്കുപണ്ടം കൊണ്ടുള്ള താലി അണിയിച്ച ശേഷം ലോഡ്‌ജില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
2021 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കടയ്‌ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വര്‍ക്കല ക്ഷേത്രത്തില്‍ കൊണ്ടുപോയി മുക്കുപണ്ടം കൊണ്ടുള്ള താലി അണിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വൈകീട്ടോടെ ബൈക്കിൽ കടയ്‌ക്കലിൽ കൊണ്ട് ഇറക്കിവിട്ട് ഇയാള്‍ കടന്ന് കളഞ്ഞു. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധിച്ച സ്‌കൂള്‍ അധികൃതർ നടത്തിയ കൗൺസിലിങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ നല്‍കിയ പരാതിയിൽ കേസെടുത്ത കടയ്‌ക്കൽ പൊലീസ് വയനാട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ഇയാള്‍ പെൺകുട്ടിയോട് പറഞ്ഞ വിവരങ്ങളെല്ലാം കളവാണെന്ന് പൊലീസ് കണ്ടെത്തി. സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
Also read: കന്യാസ്‌ത്രീ മഠത്തിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: നാല് യുവാക്കൾ അറസ്റ്റിൽ