കൊല്ലം: ഭീകരസംഘടനയായ അൽ ഖ്വായ്ദയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാർ പൊലീസ് കസ്റ്റഡിയിൽ. കൊല്ലം പള്ളിമുക്കിൽ വച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള ഹോണ്ട കാറിന് പിന്നിലായാണ് ചിത്രം പതിച്ചിരുന്നത്. പള്ളിമുക്ക് സ്വദേശിയായ കാർ ഉടമയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഒസാമ ബിൻ ലാദന്‍റെ ചിത്രം പതിച്ച കാർ കസ്റ്റഡിയില്‍ - car
സമുദ്രാതിർത്തി വഴി കേരളത്തിലും ഭീകരർ എത്താൻ സാധ്യത
ചിത്രം പതിച്ച കാർ
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണത്തിന് ശേഷം കേരളത്തിലടക്കം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പൊലീസും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ബിന്‍ ലാദന്‍റെ ചിത്രം പതിച്ച കാര്‍ പൊലീസിന്‍റെ ശ്രദ്ധയിൽ പെടുന്നത്. സമുദ്രാതിർത്തി വഴി കേരളത്തിലും ഭീകരർ എത്തിയേക്കുമെന്ന സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരസംഘടനകളുമായി ആഭിമുഖ്യമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.