കൊല്ലം: അഞ്ചലിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ വാക്കത്തിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാല് സെൻ്റ് കോളനിയിൽ കുട്ടപ്പനാണ് മരിച്ചത്. ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബുവാണ് കുട്ടപ്പനെ ആക്രമിച്ചത്. സംഭവം നേരിൽ കണ്ട കുട്ടപ്പൻ്റെ മകൻ ഇറങ്ങി ഓടി നാട്ടുകാരെയും ശേഷം പൊലീസിനെയും അറിയിക്കുകയായിരുന്നു.
മദ്യപാനത്തിനിടെ വാക്കുതർക്കം ; സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി
ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബുവാണ് വാക്കത്തി ഉപയോഗിച്ച് സുഹൃത്തായ കുട്ടപ്പനെ കൊലപ്പെടുത്തിയത്.
മദ്യപാനത്തിനിടെ വാക്ക് തർക്കം; സുഹൃത്തിനെ വാക്കത്തിക്കൊണ്ട് വെട്ടി കൊലപ്പെടുത്തി
കഴിഞ്ഞ ദിവസം രാത്രി ഇരുവരും ലൈബുവിൻ്റെ വീട്ടിൽ മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിന് പിന്നാലെയാണ് നടുക്കുന്ന സംഭവം. രാത്രി കുട്ടപ്പനെ വിളിക്കാൻ മകൻ വിഷ്ണു എത്തിയപ്പോൾ ഇരുവരും തർക്കത്തിലായിരുന്നു. ഇതിനിടയിലാണ് ലൈബു, കട്ടിലിൻ്റെ അടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടിയത്.