കൊല്ലം: കൊലപാതക ശ്രമത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. കൊട്ടാരക്കര കരിങ്ങന്നൂർ മോട്ടോർകുന്ന് സ്വദേശി അനുദേവാണ് പിടിയിലായത്. പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്.
കൊല്ലത്ത് യുവാക്കളെ വധിക്കാന്‍ ശ്രമം; പ്രതി പിടിയിൽ - പ്രതി അറസ്റ്റിൽ
ബന്ധുകൂടെയായ യുവാവിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
കൊല്ലത്ത് യുവാക്കൾക്ക് നേരെ കൊലപാതകശ്രമം; പ്രതി പിടിയിൽ
ബൈക്കിൽ വരികയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞ് നിർത്തി കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച കേസിലാണ് ഇയാൾ പിടിയിലായത്. കരിങ്ങന്നൂർ സ്വദേശികളായ വിഷ്‌ണു, അഭിലാഷ് എന്നിവരെയാണ് കുത്തി പരിക്കേൽപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കൊലപാതക ശ്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബന്ധുവായ വിഷ്‌ണുവിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പൊലീസ് കൂട്ടിചേർത്തു.