കേരളം

kerala

ETV Bharat / state

കൊല്ലം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ആര്? ചർച്ചകൾ സജീവമാക്കി സി പി എം

മുൻ മേയർ പ്രസന്ന ഏണസ്റ്റ്, മുൻ ഡെപ്യൂട്ടി മേയർ ഗീതാകുമാരി, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം യു. പവിത്ര എന്നിവരിൽ ചുറ്റിപറ്റിയാണ് ചർച്ചകൾ നടക്കുന്നത്.

By

Published : Dec 19, 2020, 4:57 PM IST

Updated : Dec 19, 2020, 10:12 PM IST

Kollam mayor discussion on going  കൊല്ലം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ആര്  കൊല്ലം  കോർപറേഷൻ മേയർ  എസ് എഫ് ഐ  കോൺഗ്രസ്
കൊല്ലം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ആര് ? ചർച്ചകൾ സജീവമാക്കി സി പി എം

കൊല്ലം: കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ആര് എത്തുമെന്നതിൽ കൊല്ലത്ത് ചർച്ചകൾ സജീവം. മുൻ മേയർ പ്രസന്ന ഏണസ്റ്റ്, മുൻ ഡെപ്യൂട്ടി മേയർ ഗീതാകുമാരി, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം യു. പവിത്ര എന്നിവരിൽ ചുറ്റിപറ്റിയാണ് ചർച്ചകൾ നടക്കുന്നത്. അതേസമയം, നഗരസഭയിലെ പരാജയം കോൺഗ്രസിനുള്ളിൽ പുതിയ കലാപത്തിന് തുടക്കമിടുന്നു.

മേയർ സ്ഥാനം വനിതാ സംവരണമായത്തിന്‍റെ പശ്ചാത്തലത്തിൽ സി പി എം ജില്ലാ കമ്മിറ്റി അംഗവും മുൻ മേയറുമായ പ്രസന്ന ഏണസ്റ്റിന്‍റെ പേരിനാണ് നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് പ്രാമുഖ്യമെങ്കിലും പാർട്ടിക്കുള്ളിലെ സമവാക്യങ്ങൾ കാര്യങ്ങൾ മാറ്റി മറിച്ചേക്കാം. മുൻ ഡെപ്യൂട്ടി മേയർ ഗീതാകുമാരി, യുവ നേതാവ് യു പവിത്ര എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെടുന്നു.

കൊല്ലം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് ആര്?

തിരുമുല്ലവാരം ഡിവിഷനിൽ ബിജെപി സീറ്റ് പിടിച്ചെടുത്താണ് പവിത്രയുടെ വിജയം. മേയർ ആരാകുമെന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ആകെയുള്ള 55 ഡിവിഷനുകളിൽ 29 സീറ്റ് നേടിയ സി പി എമ്മിന് നഗരസഭാ ഭരണത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. നേരത്തെ സി പി ഐയുമായി മേയർ സ്ഥാനം പങ്കിട്ടിരുന്നുവെങ്കിലും ഇക്കുറി അതിന് വഴങ്ങേണ്ടതില്ല. നിലവിലെ സാഹചര്യം തിരിച്ചടിയാണെന്ന് സി പി ഐയും തിരിച്ചറിയുന്നു.

എന്നാൽ കോൺഗ്രസിനുള്ളിൽ പുതിയ കലാപത്തിന് തെരഞ്ഞെടുപ്പ് ഫലം തുടക്കം കുറിക്കുയാണ്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരെ കെ എസ് യു പരസ്യ പ്രസ്താവനയുമായി രംഗത്തു വരാനുള്ള തീരുമാനത്തിലാണ്. ഗ്രൂപ്പ് മാനേജർമാരുടെ സീറ്റ് വീതംവയ്പ്പിൽ നേരത്തെ തന്നെ യൂത്ത് കോൺഗ്രസടക്കം പ്രതിഷേധം രേഖപ്പെടുത്തിയുന്നു. കോൺഗ്രസിനും ബിജെപിക്കും ആറു സീറ്റുവീതമാണ് നഗരസഭയിൽ.

Last Updated : Dec 19, 2020, 10:12 PM IST

ABOUT THE AUTHOR

...view details