കൊല്ലം:ജില്ലയിൽ ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ അന്തിമ പട്ടികയായി. കൊല്ലം കോർപറേഷൻ, നാല് മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 70 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 5,728 സ്ഥാനാർഥികളാണ് മത്സര രംഗത്ത് ഉള്ളത്. ഇതില്‍ 3,034 സ്ത്രീകളും 2,694 പുരുഷന്മാരുമാണ്.
കൊല്ലത്ത് 5,728 സ്ഥാനാർഥികള്‍; ജനവിധി തേടുന്നതില്‍ ഏറെയും വനിതകള്‍ - kollam corporation election
2,145 പേർ പത്രിക പിൻവലിച്ചു. ജില്ലയില്‍ ഡിസംബർ എട്ടിനാണ് വോട്ടെടുപ്പ്.
കൊല്ലത്ത് 5,728 സ്ഥാനാർഥികള്‍; ജനവിധി തേടുന്നതില്‍ ഏറെയും വനിതകള്‍
പത്രിക പിൻവലിക്കുന്ന സമയം അവസാനിച്ചപ്പോൾ ഇന്നലെ വരെ 2,145 പേർ പത്രിക പിൻവലിച്ചു. ആകെ 7,873 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിൽ 107 സ്ഥാനാർഥികളും ബ്ലോക്ക് പഞ്ചായത്തുകളിൽ 528 ഉം ഗ്രാമപഞ്ചായത്തുകളിൽ 4,417 പേരും കൊല്ലം കോർപറേഷനിൽ 231 പേരും മുനിസിപ്പാലിറ്റികളിൽ 445 പേരും സ്ഥാനാർഥികളാണ്.