കൊല്ലം :തൻ്റെ ദേഹത്ത് ആരെങ്കിലും കൈവയ്ക്കുന്നത് ഒന്ന് കാണണമെന്ന് കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. തൻ്റെ വണ്ടിയുടെ മുന്നിലും പിന്നിലും എസ്കോർട്ടായി വരുന്ന പൊലീസ് ഉദ്യോഗസ്ഥർ വളരെ തിരക്കുള്ളവരാണ്. പ്രതിഷേധ പരിപാടി നടത്തി തനിക്ക് പൊലീസ് സുരക്ഷയൊരുക്കി വലിയ പ്രമാണിയാക്കി കാണിക്കുന്നവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും എം.എൽ.എ പറഞ്ഞു.
'എന്‍റെ ദേഹത്ത് കൈ വയ്‌ക്കുന്നത് ഒന്ന് കാണണം'; കോണ്‍ഗ്രസിനും ബി.ജെ.പിയ്‌ക്കുമെതിരെ ഗണേഷ് കുമാര്‍ - പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാർ
പൊലീസ് സുരക്ഷയൊരുക്കി, തന്നെ വലിയ പ്രമാണിയാക്കി കാണിക്കുന്നവരോട് ഹൃദയം നിറഞ്ഞ നന്ദിയെന്ന് എം.എൽ.എ
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ഹോമിയോ ആശുപത്രി ഉദ്ഘാടനം ചെയ്യവെ ഞായറാഴ്‌ചയാണ് ഗണേശ് കുമാർ ഇക്കാര്യം പറഞ്ഞത്. പത്തനാപുരം - ഏനാത്ത് റോഡിന്‍റെ പുനർനിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം നടത്തിയെങ്കിലും പണികൾ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതേതുടര്‍ന്ന്, എം.എല്‍.എയെ വഴിയില്‍ തടയാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പത്തനാപുരം, കുന്നിക്കോട് പൊലീസ് സ്റ്റേഷനുകള്‍ക്കാണ് എംഎല്‍എയുടെ സുരക്ഷാച്ചുമതല.