കൊല്ലം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാനുള്ള സന്ദേശം നൽകി കൊല്ലം ജില്ലാ കലക്‌ടർ ബി അബ്ദുൽ നാസർ. ജില്ലാ കലക്‌ടറും കുടുംബവും ആർടിപിസിആർ പരിശോധനക്ക് വിധേയരായി. മൊബൈൽ ആർടിപിസിആർ പരിശോധന ടീമാണ് കലക്ടറുടെയും ഭാര്യ എംകെ റുക്‌സാനയുടെയും കലക്‌ടറുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെയും സ്രവ പരിശോധന നടത്തിയത്.
കൊല്ലം ജില്ലാ കലക്‌ടറും കുടുംബവും ആർടിപിസിആർ പരിശോധന നടത്തി - RTPCR
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രവർത്തകരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാണമെന്ന് അബ്ദുൽ നാസർ.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളതിനാലാണ് കൊവിഡ് പരിശോധന നടത്തുന്നതെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രവർത്തകരും അടിയന്തരമായി പരിശോധനക്ക് വിധേയരാകണം. പരിശോധനയ്ക്കുള്ള വിപുലമായ സജ്ജീകരണങ്ങൾ ജില്ലയിലാകമാനം ഒരുക്കിയിട്ടുണ്ടെന്നും കൊവിഡിനെതിരെ ഒറ്റക്കെട്ടായി മുന്നേറാൻ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും കലക്‌ടർ വ്യക്തമാക്കി.