കൊല്ലം: ജില്ലയില്‍ 236 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 454 പേര്‍ കൊവിഡ് മുക്തരായി. കൊല്ലം കോര്‍പറേഷനില്‍ കാവനാട്ടും ഗ്രാമപഞ്ചായത്ത് പരിധിയില്‍ വെട്ടിക്കവല, പന്മന ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം മൂലം 230 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലത്ത് 236 പേർക്ക് കൊവിഡ് - കാവനാട്ടും ഗ്രാമപഞ്ചായത്ത്
454 പേര്‍ കൊവിഡ് മുക്തരായി
പെരിനാട് സ്വദേശി മുഹമ്മദ് നസീബ്(13), കൊട്ടാരക്കര സ്വദേശി ശ്രീധരശര്‍മ്മ(79), ചവറ സ്വദേശി ശിവശങ്കരപിള്ള(77) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 62 പേര്‍ക്കാണ് രോഗബാധ. കാവനാട്-11, മുളങ്കാടകള്‍-7, തങ്കശ്ശേരി-6, ആല്‍ത്തറമൂട്, കിളികൊല്ലൂര്‍, കുരീപ്പുഴ, തിരുമുല്ലാവാരം, മങ്ങാട്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-7, പരവൂര്‍-4, പുനലൂര്‍-3 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ വെട്ടിക്കവല-18, പന്മന-10, പെരിനാട്-9, ഇട്ടിവ, ചിതറ പ്രദേശങ്ങളില്‍ ഏഴുവീതവും അഞ്ചല്‍, തലവൂര്‍ ഭാഗങ്ങളില്‍ ആറുവീതവും കുമ്മിള്‍, നെടുവത്തൂര്‍, മയ്യനാട് ഭാഗങ്ങളില്‍ അഞ്ചുവീതവും തൃക്കോവില്‍വട്ടം, തെന്മല, നെടുമ്പന എന്നിവിടങ്ങളില്‍ നാലുവീതവും തഴവ, ഉമ്മന്നൂര്‍, കടയ്ക്കല്‍, കരീപ്ര, കൊറ്റങ്കര, ചവറ, ചാത്തന്നൂര്‍, നീണ്ടകര, പത്തനാപുരം, പനയം, വിളക്കുടി, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍.