കൊല്ലത്ത് 534 പേർക്ക് കൊവിഡ് - ഓയൂർ
531 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്
കൊല്ലം: ജില്ലയിൽ 534 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടുപേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. 531 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാൾക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. സെപ്റ്റംബർ 25 ന് മരിച്ച കൊല്ലം സ്വദേശി ശത്രുഘ്‌നൻ ആചാരി, സെപ്റ്റംബർ 28 ന് മരിച്ച കരുനാഗപ്പള്ളി സ്വദേശി രമേശൻ, സെപ്റ്റംബർ 29 നു മരിച്ച തങ്കശ്ശേരി സ്വദേശിനി നെൽസൺ, എ. എം.ഷെഫിയ സെപ്റ്റംബർ 30 ന് മരിച്ച കൊല്ലം ഓയൂർ സ്വദേശി ഫസലുദ്ദീൻ, ഒക്‌ടോബർ ഒന്നിന് മരിച്ച കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 285 പേർ രോഗം മുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിഉള്ളവരുടെ 7091 ആയി.