കൊല്ലം:ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി 100 കടന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ 133 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്.
കൊല്ലത്ത് 133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊല്ലം
രോഗം സ്ഥിരീകരിച്ചതിൽ 116 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നത്.
കൊല്ലത്ത് 133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അതേസമയം, ജൂലൈ 10 ന് മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിയുടെ(75) സ്രവ പരിശോധന ഫലം ലഭിച്ചു. ഇയാൾക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതര സംസ്ഥാനത്ത് നിന്നും വന്ന 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേരുടെ യാത്രാചരിതം ലഭ്യമല്ല. ഒരാള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ്.