കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി കൊല്ലം ജില്ല ഭരണകൂടം

മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കൊവിഡ് പ്രതിരോധ പ്രവർത്തനം  കൊവിഡ് പ്രതിരോധ പ്രവർത്തനം കൊല്ലം  കൊല്ലം  കൊല്ലം ജില്ലാ ഭരണകൂടം  കൊല്ലം കൊവിഡ്  kollam  kollam covid precautions  covid precautions  kollam covid
കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി ജില്ലാ ഭരണകൂടം

By

Published : Apr 17, 2021, 7:29 PM IST

കൊല്ലം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കി ജില്ല ഭരണകൂടം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ജില്ല കലക്‌ടർ അബ്‌ദുൾ നാസറും സിറ്റി പൊലീസ് കമ്മിഷണർ ടി നാരായണനും മാർക്കറ്റുകളിലും വ്യാപാരശാലകളിലും പരിശോധന നടത്തി. കൊവിഡ് രണ്ടാം തരംഗത്തില്‍ വ്യാപന സാധ്യത നിലനില്‍ക്കെയാണ് ജില്ലയില്‍ സ്‌ക്വാഡ് പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കിയത്.

മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൊല്ലം നഗരത്തിലെ മാളുകൾ, ചന്തകൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കലക്‌ടറും കമ്മിഷണറും മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പലയിടത്തും കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയിട്ടുണ്ട്. ലംഘിച്ചവർക്ക് താക്കീത് നൽകുകയും കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രതയെ കുറിച്ച് കലക്‌ടർ വിശദീകരിച്ച് നൽകുകയും ചെയ്‌തു.

ഒരു ഭാഗത്ത് കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുമ്പോൾ മറുഭാഗത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തുടരുന്നതായി കലക്‌ടർ പറഞ്ഞു. ഇത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ജില്ലയിൽ സ്ക്വാഡുകളുടെ പരിശോധന. സാമൂഹ്യ അകലം പാലിക്കാതെ കച്ചവടം നടത്തുന്നവർക്കും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നവര്‍ക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. മാത്രമല്ല കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ താക്കീത് ചെയ്യുന്നതിന് പകരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കലക്‌ടർ അറിയിച്ചു.

കൂടുതൽ കൊവിഡ് പരിശോധനകളും ഇതിനായുള്ള കേന്ദ്രങ്ങളും ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. വാക്‌സിന്‍റെ കുറവ് പരിഹരിച്ചതായും കൂടുതൽ കൊവിഡ് രോഗികൾ ഉണ്ടായാല്‍ അവർക്ക് ചികിത്സ നൽകാൻ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയതായും കലക്‌ടർ അറിയിച്ചു.

ABOUT THE AUTHOR

...view details