കൊല്ലത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ് - Kollam covid
നിലവിൽ 6,846 പേർ നിരീക്ഷണത്തിൽ.
KlmKollam covid കൊല്ലം കൊവിഡ്
കൊല്ലം: ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നും നാട്ടിലെത്തിയ മൈലം സ്വദേശിയായ യുവതി (20), പത്തനാപുരം സ്വദേശിയായ യുവതി (20), തഴവാ സ്വദേശിയായ യുവാവ്(20), ബെഹറിനില്‍ നിന്നുമെത്തിയ തൊടിയൂർ സ്വദേശി(33), നൈജീരിയില്‍ നിന്നുമെത്തിയ പവിത്രേശ്വരം സ്വദേശി (40), മൈനാഗപ്പള്ളി സ്വദേശി (32), മങ്ങാട് സ്വദേശി (37), മുംബൈയിൽ നിന്നുമെത്തിയ മൈനാഗപ്പള്ളി സ്വദേശി (54) എന്നിവർക്കാണ് രോഗബാധ. ജില്ലയിൽ നിലവിൽ 6,846 പേർ നിരീക്ഷണത്തിലുണ്ട്.