കേരളം

kerala

By

Published : Dec 21, 2020, 3:58 PM IST

ETV Bharat / state

കൊല്ലം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

കോര്‍പ്പറേഷനിലെ 33-ാം ഡിവിഷനിലെ നസീമ ഷിഹാബിനാണ് രോഗം സ്ഥിരീകരിച്ചത്

കൊല്ലം കോര്‍പ്പറേഷനിലെ പുതിയ കൗണ്‍സിലര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു  കൊല്ലം കോര്‍പ്പറേഷന്‍  പുതിയ കൗണ്‍സിലര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു  kollam corporation councillor confirms covid  kollam corporation councillor  kollam corporation councillor confirms covid  കൊല്ലം
കൊല്ലം കോര്‍പ്പറേഷനിലെ പുതിയ കൗണ്‍സിലര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

കൊല്ലം:കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റ കൗണ്‍സിലര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. കോര്‍പ്പറേഷനിലെ 33-ാം ഡിവിഷനിലെ നസീമ ഷിഹാബിനാണ് രോഗം സ്ഥിരീകരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ടൗണ്‍ ഹാളില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ആന്‍റിജന്‍ പരിശോധനയിലാണ് നസീമയ്‌ക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നസീമയുടെ സ്രവം ശേഖരിച്ചു. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടന്നതെങ്കിലും ജനപ്രതിനിധികളുടെ കൂടെ ബന്ധുക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. 55 കൗണ്‍സിലര്‍മാരാണ് കൊല്ലം കോര്‍പ്പറേഷനിലുള്ളത്.

ABOUT THE AUTHOR

...view details