കൊല്ലത്ത് കൊവിഡ് ബാധിച്ച കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി
പ്രഭ അനിലാണ് കൊല്ലം വെളിയം ഡിവിഷനിലെ പുതിയ കോൺഗ്രസ് സ്ഥാനാർഥി
കൊല്ലത്ത് കൊവിഡ് ബാധിച്ച കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റി
കൊല്ലം: കൊവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് കൊല്ലത്ത് സ്ഥാനാർഥിയെ മാറ്റി. കൊല്ലം ജില്ലാ പഞ്ചായത്ത് വെളിയം ഡിവിഷനിലെ സ്ഥാനാർഥിയെ ആണ് കോൺഗ്രസ് മാറ്റിയത്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭ അനിലാണ് പുതിയ സ്ഥാനാർഥി. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥിക്കും കുടുംബത്തിനും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു.