കൊല്ലം : നിലമേലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കൊല്ലം നിലമേല്‍ ജങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷാനാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.
കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്‌ക്ക് സിഐടിയു പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം ; സിസിടിവി ദൃശ്യം പുറത്ത് - സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്‌ക്ക് മര്‍ദനം
വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ, കൊല്ലം നിലമേല്‍ ജങ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയേയാണ് സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചത്
വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ചെത്തുകയും കടയുടമ ഷാനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തതായി പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് കൂട്ടമായെത്തിയ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകോപനമൊന്നുമില്ലാതെ തന്നെ ആക്രമിച്ചതെന്ന് ഷാന്‍ വ്യക്തമാക്കി.
സ്‌ത്രീകള്‍ ഉള്‍പ്പടെ കടയിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ഷാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ചടയമംഗലം പൊലീസ് വ്യക്തമാക്കി.