കൊല്ലം:കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികൾ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്‌ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു.
കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു, മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക് - kollam todays news
കൊട്ടാരക്കര കുളക്കടയില്‍ ചൊവ്വാഴ്‌ച പുലർച്ചെയാണ് സംഭവം
കൊട്ടാരക്കരയില്‍ കാറുകള്‍ തമ്മിലിടിച്ച് അപകടം; ദമ്പതികൾ മരിച്ചു, മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്
കൊട്ടാരക്കരയില്‍ കാര്‍ അപകടത്തില്‍ ദമ്പതികൾ മരിച്ചു
കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്‌ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ മാരുതി ഓള്‍ട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്പതികൾ ഓള്‍ട്ടോ കാറിലായിരുന്നു.
ദമ്പതികള്‍ എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഇന്നോവ കാര്‍ ഡ്രൈവ് ചെയ്‌ത, അടൂർ ചൂരക്കോട് സ്വദേശി അരവിന്ദിന് തലയ്ക്ക് പരിക്കേറ്റു. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.