കൊല്ലം: ആഘോഷങ്ങ ദിനരാത്രങ്ങളുടെ കൊല്ലം ബീച്ച് ഗെയിംസിന് ഡിസംബര്‍ 21 ന് തുടക്കമാകും. ബീച്ച് കേന്ദ്രീകരിച്ച് നടത്തുന്ന കായിക-കലാ-സാംസ്‌കാരിക ഉത്സവമാണിത്. നഗര ദിനരാത്രങ്ങളെ ഉത്സവ തിമിര്‍പ്പിലേക്ക് നയിക്കുന്ന പരിപാടിയില്‍ ഒട്ടേറെ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. കൊല്ലം കാര്‍ണിവല്‍ 2019, വ്യാപാരോത്സവം 2020നും ഇതോടൊപ്പം തുടക്കമാകും. 25 പവന്‍ ബംബര്‍ സമ്മാനം മുതല്‍ വിവിധ മത്സരങ്ങളും കൂപ്പണുകളും അടിസ്ഥാനമാക്കി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മെയിന്‍ റോഡ് മുതല്‍ ബീച്ചുവരെ നീളുന്ന താല്‍ക്കാലിക വ്യാപാരസമുച്ചയമാകും കൊല്ലം ബീച്ച് ഗെയിംസിൻ്റെ മുഖ്യ ആകര്‍ഷണം. ഒരു കുടക്കീഴില്‍ ആവശ്യമുള്ളതെല്ലാം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന വ്യാപാരോത്സവം ആയി ഇതുമാറും.
കൊല്ലം ബീച്ച് ഗെയിംസിന് ഡിസംബർ 21ന് തുടക്കം
പ്രത്യേക ഗെയിംസ് സോണ്‍ ഒരുക്കി ആവേശകരമായ കായികമത്സരങ്ങൾ സംഘടിപ്പിക്കും. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി തുടങ്ങിയ കായിക ഇനങ്ങള്‍ വിവിധ ദിവസങ്ങളിലായാണ് അരങ്ങേറുക.
പ്രത്യേക ഗെയിംസ് സോണ്‍ ഒരുക്കി ആവേശകരമായ കായികമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി തുടങ്ങിയ കായിക ഇനങ്ങള്‍ വിവിധ ദിവസങ്ങളിലായി അരങ്ങേറും. ആയിരങ്ങള്‍ പങ്കെടുക്കുന്ന ബീച്ച് റണ്‍ പ്രത്യേക ആകര്‍ഷണമായാണ് സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക കായിക മത്സരങ്ങളും നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ചിത്രകാരൻമാരുടെ രചനകളും മെഗാ സംഗീത പരിപാടികളും സായാഹ്നങ്ങളെ സമ്പന്നമാക്കാനുണ്ട്. ഡിസംബര്‍ 21 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. ഡിസംബര്‍ 31 വരെയാണ് കാര്‍ണിവലും ബീച്ച് ഗെയിംസും നടക്കുക. വ്യാപാരോത്സവം ജനുവരി 31 വരെ തുടരും.