കാസർഗോഡ് നടന്ന ഇരട്ട കൊലപാതകങ്ങൾ പ്രതിഷേധാർഹമാണെന്നും, വിഷയത്തിൽ സർക്കാർ ശക്തമായ നിലപാടടെുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങൾ പാർട്ടി നയമല്ല, കൊലപാതകം നടന്നത് പാർട്ടിയുടെ അറിവോടെയല്ല. കേസിൽ പാർട്ടിക്കാരുണ്ടെങ്കിൽ അവരെ വെച്ചു പൊറുപ്പിക്കില്ല. കേസുകളിൽ ഉൾപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് സംരക്ഷണം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് കൊലപാതകം പാർട്ടി അറിവോടെയല്ല : കോടിയേരി ബാലകൃഷ്ണൻ
കസ്റ്റഡിയിലായവരെ പുറത്താക്കിയത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം. ഹർത്താലിനെതിരെ നിലപാടെടുക്കാൻ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിക്കണമെന്നും കോടിയേരി.
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള നിലപാടുകളാണ് പാർട്ടി സ്വീകരിക്കുന്നത്. ആക്രമ സംഭവങ്ങളിൽ നിന്നും പാർട്ടിപ്രവർത്തകർ ഒഴിഞ്ഞ് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾ ഏത് മാളത്തിൽ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂടും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ചർച്ച നടത്തണമെന്നും ഹർത്താലിനെതിരെ നിലപാടെടുക്കാൻ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇന്നലെ ഹർത്താൽ ദിനത്തിൽ സിപിഎമ്മിന്‍റെ 25 ഓഫീസുകൾ തകർക്കപ്പെട്ടത് കെ സുധാകരന്‍റെ ആഹ്വാന പ്രകാരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.