കേരളം

kerala

ETV Bharat / state

കിറ്റ് വിതരണം: ആവശ്യകത പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് ധനകാര്യമന്ത്രി - കേന്ദ്ര സർക്കാർ

കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യ കടകൾ ആരംഭിക്കുന്നത് ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ ലാഭകരമാക്കണമെന്ന ഉദ്ദേശത്തിലാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

കെ എൻ ബാലഗോപാൽ  കിറ്റ് വിതരണം  Kit distribution  KN Balagopal  ധനകാര്യമന്ത്രി  സ്വകാര്യവൽക്കരണം  കേന്ദ്ര സർക്കാർ  കെഎസ്ആർടിസി
കിറ്റ് വിതരണം ; ആവശ്യകത പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് ധനകാര്യമന്ത്രി

By

Published : Sep 10, 2021, 7:11 PM IST

കൊല്ലം:കിറ്റ് വിതരണം തുടരുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ. ധനസ്ഥിതിയല്ല പകരം ആവശ്യകത പരിഗണിച്ചാവും കിറ്റ് വിതരണത്തിൽ തീരുമാനം എടുക്കുക എന്നും മന്ത്രി അറിയിച്ചു.

അതേസമയം രാജ്യത്തെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെയും ബാലഗോപാൽ കുറ്റപ്പെടുത്തി. എല്ലാം വിൽക്കുക എന്നതാണ് കേന്ദ്ര ഗവൺമെന്‍റിൻ്റെ നയം. മൈതാനങ്ങൾ വരെ വിൽക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകുന്ന കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്തെ അപകടത്തിലാക്കുമെന്നും ധനകാര്യമന്ത്രി ആരോപിച്ചു.

കിറ്റ് വിതരണം ; ആവശ്യകത പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് ധനകാര്യമന്ത്രി

ALSO READ:നാർകോട്ടിക് ജിഹാദ്; പാലാ രൂപതയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്

കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യ കടകൾ ആരംഭിക്കണമെന്ന് പറഞ്ഞത് വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ ലാഭകരമാക്കണമെന്നത് മാത്രമാണ് ഉദ്ദേശം. പണമില്ലാതെ കെഎസ്ആർടിസിക്ക് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും അതിനാലാണ് തീരുമാനമെടുത്തതെന്നും കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details