കൊല്ലം:ജമ്മു കശ്‌മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരില്‍ ഒരാൾ കൊട്ടാരക്കര സ്വദേശി. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മകൻ വൈശാഖാണ് (24) മരിച്ചത്.
കശ്‌മീരില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും ; മൃതദേഹം ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും - ജമ്മു കശ്‌മീരിലെ പൂഞ്ച്
കൊല്ലം കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മകൻ വൈശാഖാണ് (24) പൂഞ്ച് നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
കശ്‌മീരില്‍ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരില്‍ മലയാളിയും; മൃതദേഹം ചൊവ്വാഴ്‌ച നാട്ടിലെത്തും
ALSO READ:രജൗരി സെക്‌ടറിൽ ഭീകരരുമായി ഏറ്റുമുട്ടല്‍: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ സൈനികര്‍ നടത്തിയ തെരച്ചിലില്‍ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. ഭൗതികദേഹം ഔദ്യോഹിക ബഹുമതികളോടെ ചൊവ്വാഴ്‌ച വൈകിട്ട് വീട്ടിൽ എത്തിക്കുമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
Last Updated : Oct 12, 2021, 12:43 PM IST