ന്യൂഡൽഹി:ലോക്‌സഭയിൽ കാർഷിക വിപണന പരിഷ്‌കരണ ബില്ലിൽ പ്രതിഷേധം അറിയിച്ച് കേരള എം.പിമാർ. കൊല്ലം എം.പിയായ എന്‍.കെ പ്രേമചന്ദ്രന്‍, മലപ്പുറം എംപിയായ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ലോക്‌സഭയിൽ ബില്ലിനെതിരെ പ്രതിഷേധമറിയിച്ചത്. നിലവിൽ ഓഡിനൻസിന്‍റെ അടിയന്തരാവസ്ഥയെന്താണെന്നും ഓഡിനൻസിലൂടെ കരാർ അടിസ്ഥാനത്തിലുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പ്രേമചന്ദ്രൻ ലോക്‌സഭയിൽ പറഞ്ഞു. കൊവിഡ്, ലോക്ക് ഡൗൺ സാഹചര്യങ്ങൾ മൂലമാണ് ഓഡിനൻസ് പാസാക്കുന്നതെന്നാണ് ഗവൺമെന്‍റ് സൈറ്റിലുള്ളതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബില്ലിന്‍റെ കൂടുതൽ പരിശോധനക്കായി ലോക്‌സഭ സ്റ്റാന്‍റിങ് കമ്മിറ്റിയിലേക്ക് അയക്കണമെന്നും അല്ലാത്ത പക്ഷം കാർഷിക മേഖലയെ ഇത് തകർക്കാനിടവരുത്തുമെന്നും ആർഎസ്‌പി എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
കാർഷിക വിപണന പരിഷ്‌കരണ ബിൽ; പ്രതിഷേധം അറിയിച്ച് കേരള എംപിമാർ
ബില്ലിന്‍റെ കൂടുതൽ പരിശോധനക്കായി ലോക്‌സഭ സ്റ്റാന്‍റിങ് കമ്മിറ്റിയിലേക്ക് അയക്കണമെന്നും അല്ലാത്ത പക്ഷം കാർഷിക മേഖലയെ തകർക്കാനിടവരുത്തുമെന്നും ആർഎസ്‌പി എംപി എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
ബിൽ കർഷകരെ സഹായിക്കാൻ ഉതകുന്നതല്ലെന്നും പാവപ്പെട്ടവരുടെ പേരിൽ പാസാക്കുന്ന ബിൽ കോർപ്പറേറ്റുകളെയാണ് സഹായിക്കുകയെന്നും മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ പറഞ്ഞു. എല്ലാ കർഷക സംഘടനകളും ബില്ലിനെ എതിർക്കുകയാണെന്നും കർഷകർക്ക് സഹായം ആവശ്യമാണെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
ലോക്ഭസഭയിൽ കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ കാർഷിക വിപണന പരിഷ്‌കരണത്തിനായുള്ള രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്. നിയമനിർമാണങ്ങൾ കർഷകരുടെ താൽപര്യത്തിനാണെന്നും ഉൽപന്നങ്ങൾ വിൽക്കാൻ അവർക്ക് സ്വാതന്ത്ര്യം നൽകണമെന്നും ബില്ലിൽ പറയുന്നു. ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, എഗ്രിമെന്‍റ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ ഒരുമിപ്പിക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്.