കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആദിനാട് സ്വദേശി സുബിൻ (30) ആണ് അറസ്റ്റിലായത്. ജനുവരി 30നാണ് ആതിരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2017ലാണ് ആതിരയും സുബിനും വിവാഹിതരാകുന്നത്. വിവാഹ ശേഷം ആതിരയെ സുബിന്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സുബിന്‍റെ നിരന്തര പീഡനം കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആതിരയുടെ ആത്മഹത്യ കുറിപ്പിലുണ്ട്.