കേരളം

kerala

ETV Bharat / state

കരുനാഗപ്പള്ളിയിൽ വൻ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക വിവരം - shopping complex

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. സമീപത്തെ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി

കരുനാഗപ്പള്ളിയിൽ വൻ തീപിടിത്തം

By

Published : Jun 11, 2019, 9:05 AM IST

Updated : Jun 11, 2019, 9:36 AM IST

കൊല്ലം: കരുനാഗപ്പള്ളിയിൽ എംഎം ഹോസ്പിറ്റലിനു സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം. പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. ആളപായമില്ല. തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. സമീപത്തെ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

കരുനാഗപ്പള്ളിയിൽ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം

ദേശീയപാതക്ക് സമീപമുള്ള ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടത്തിനു മുകളിലെ ഫാൻസി സെന്‍ററിൽ നിന്നാണ് ആദ്യം തീ പടർന്നത്. കരുനാഗപ്പള്ളി, കൊല്ലം, ശാസ്താംകോട്ട, കായംകുളം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. നാശനഷ്ടങ്ങളും അപകട കാരണവും കണ്ടെത്താന്‍ പരിശോധന നടന്നുവരികയാണ്.

Last Updated : Jun 11, 2019, 9:36 AM IST

ABOUT THE AUTHOR

...view details