കൊല്ലം:സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ജാഗ്രത മതി, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി; ജാഗ്രത മതി, ആശങ്ക വേണ്ടെന്ന് മന്ത്രി കെ.രാജു - bird flu at kozhikode
പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.
ഭോപാ ലിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നിന്ന് അന്തിമ ഫലം വന്നാല്‍ ഉടൻ തന്നെ ഉന്നതതല യോഗം വിളിച്ചിരുന്നു. പക്ഷിപ്പനി പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ പക്ഷികളെ നാളെ മുതല്‍ നശീകരിച്ച് തുടങ്ങും. ഇതിനായി തിരുവനന്തപുരത്ത് നിന്ന് രണ്ട് അഡീഷണല്‍ ഡയറക്ടർമാരെ ചുമതലപ്പെടുത്തി. സർക്കാർ നിയന്ത്രണത്തിലുള്ള ഫാമുകൾ ഉൾപ്പെടെ എല്ലായിടത്തും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ജനങ്ങളിലേക്ക് പടരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.