കേരളം

kerala

ETV Bharat / state

കൊവിഡ് സമയത്തും സഹായവുമായി പ്രളയത്തിൽ സഹായിച്ച കരങ്ങൾ - 50,000 രൂപ സഹായമെത്തിച്ചത്

മൂതാക്കര സ്വദേശി എം.ജോസഫാണ് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 50,000 രൂപ നല്‍കിയത്.

കൊല്ലം  kollam  50,000 രൂപ സഹായമെത്തിച്ചത്  donation
പ്രളയത്തിൽ സഹായിച്ച കരങ്ങൾ കൊവിഡ് സമയത്തും സഹായവുമായി എത്തി

By

Published : Apr 29, 2020, 4:33 PM IST

Updated : Apr 29, 2020, 6:40 PM IST

കൊല്ലം: പ്രളയത്തിൽ സഹായിച്ച കരങ്ങൾ കൊവിഡ് സമയത്തും സഹായവുമായി എത്തി. മൂതാക്കര സ്വദേശി എം.ജോസഫാണ് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 50,000 രൂപ സഹായമെത്തിച്ചത്. ഇത് ആദ്യമായല്ല ജോസഫ് ദുരിത സമയങ്ങളിൽ സർക്കാരിനെ സഹായിക്കുന്നത്.

കൊവിഡ് സമയത്തും സഹായവുമായി പ്രളയത്തിൽ സഹായിച്ച കരങ്ങൾ

കഴിഞ്ഞ പ്രളയ സമയത്ത് ദുരിതത്തിൽപ്പെട്ട ആറൻമുള സ്വദേശികളെ രക്ഷിക്കാൻ കൊല്ലത്ത് നിന്നും എത്തിയ മത്സ്യത്തൊഴിലാളികളെ നയിച്ചത് ജോസഫ് ആയിരുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കാണ് തുക കൈമാറിയത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കിയതിൽ തനിക്ക് ചാരിതാര്‍ഥ്യമുണ്ടെന്ന് ജോസഫ് പറഞ്ഞു. തന്‍റെ മകളുടെ ഭാവിക്കായി സ്വരുക്കൂട്ടി വെച്ചിരുന്ന തുകയാണ് ജോസഫ് സംഭാവനയായി നൽകിയത്.

Last Updated : Apr 29, 2020, 6:40 PM IST

ABOUT THE AUTHOR

...view details