കൊല്ലം: കൊല്ലം തുറമുഖത്ത് മുംബൈയില്‍ നിന്നെത്തിയ കൂറ്റന്‍ കാര്‍ഗോ ലക്ഷ്യത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള സന്നാഹങ്ങള്‍ ഒരുക്കി ജില്ല ഭരണകൂടം. ISRO വിന്‍ഡ് ടണല്‍ പ്രൊജക്‌ടിന് ആവശ്യമായ സില്‍റ്റേഷന്‍ ചേമ്പറുകള്‍ അടങ്ങിയ 128,57 ടണ്‍ വീതം ഭാരമുള്ള രണ്ട് കാര്‍ഗോ റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിനുള്ള സൗകര്യങ്ങളാണ് ജില്ല ഭരണകൂടം ഒരുക്കിയത്. ക്രമീകരണങ്ങളുമായി പൊതുജനം സഹകരിക്കണമെന്ന് ജില്ല കലക്‌ടര്‍ അഭ്യര്‍ഥിച്ചു.
ഉയരം കണക്കിലെടുത്ത് വൈദ്യുത കമ്പികള്‍, റോഡിന്‍റെ വശങ്ങളിലുള്ള മരങ്ങള്‍ എന്നിവ തടസമാകാതെ നോക്കേണ്ടത് കെഎസ്ഇബി-വനംവകുപ്പുകളാണ്. പൊലീസ്, പൊതുമരാമത്ത് വകുപ്പുകള്‍ക്കാണ് ഗതാഗത നിയന്ത്രണ ചുമതല.
128 ടണ്‍ ഭാരമുള്ള കാര്‍ഗോയുടെ നീളം 9.8 മീറ്ററാണ്. 5.6 മീറ്റര്‍ വീതിയും 5.7 മീറ്റര്‍ ഉയരവുമുണ്ട്. 57 ടണ്‍ ഭാരമുള്ളതിന് 5.1 വീതിയും 5.9 മീറ്റര്‍ നീളവും 6.05 മീറ്റര്‍ ഉയരവുമാണുള്ളത്.