കൊല്ലം: പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. പോസ്റ്റുമോർട്ടത്തിന് നേതൃത്വം നല്കിയ ഡോ. വല്‍സല അടക്കമുള്ളവരുടെ പ്രാഥമികമായി വിലയിരുത്തല്‍ മുങ്ങിമരണം തന്നെയാണെന്നാണ്. ആറിന് കുറുകെ നിര്‍മിച്ചിട്ടുള്ള താൽക്കാലിക നടപ്പാലം കയറവേ കുഞ്ഞ് കാല്‍വഴുതി പുഴയില്‍ വീണതാകാമെന്നാണ് നിഗമനം. തുടര്‍ന്ന് മരണ വെപ്രാളത്തില്‍ പുഴയില്‍ താഴ്ന്ന് ചെളിയില്‍ പൂഴ്ന്നിരിക്കാമെന്നാണ് കരുതുന്നത്. ശ്വാസകോശത്തില്‍ ചെളിയുടെ അംശം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. എന്നാല്‍ വയറ്റില്‍ വെള്ളം കൂടുതലായി ഉണ്ടായിരുന്നു.
ദേവനന്ദയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു
ബലപ്രയോഗത്തിലൂടെ കുട്ടിയെ കൊണ്ടുപോയതിന്റെ തെളിവുകള്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുമില്ല
ബലപ്രയോഗത്തിലൂടെ കുട്ടിയെ കൊണ്ടുപോയതിന്റെ തെളിവുകള്‍ ഒന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമില്ല. പൊലീസ് നായ മണം പിടിച്ച് വീടിന് പുറകിലൂടെ ഓടി ഗേറ്റിന് മുന്‍പിലെത്തി പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റര്‍ അകലെയെത്തി നിന്നതും അന്വേഷണത്തില്‍ നിര്‍ണായകമാകാനാണു സാധ്യത.