കേരളം

kerala

ETV Bharat / state

വ്യവസായ മാലിന്യം കുറയ്‌ക്കാന്‍ അന്താരാഷ്‌ട്ര നിലവാരം പിന്തുടരുമെന്ന് മന്ത്രി പി രാജീവ് - കൊല്ലം

വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം ഒഴിവാക്കുമെന്നും മന്ത്രി പി രാജീവ്.

Minister P Rajeev  International standards  industrial pollution  അന്താരാഷ്‌ട്ര നിലവാരം  വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യം കുറയ്‌ക്കാന്‍  മന്ത്രി പി രാജീവ്  കൊല്ലം വാര്‍ത്ത  kollam news  കൊല്ലം  കൊല്ലം
വ്യവസായ മാലിന്യം കുറയ്‌ക്കാന്‍ അന്താരാഷ്‌ട്ര നിലവാരം പിന്തുടരുമെന്ന് മന്ത്രി പി രാജീവ്

By

Published : Sep 17, 2021, 10:17 PM IST

കൊല്ലം: വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യം കുറയ്ക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡം സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ചവറ കെ.എം.എം.എല്‍ ഫാക്‌ടറിയില്‍ സ്ഥാപിച്ച ഹോട്ട് ബാഗ് ഫില്‍ട്ടര്‍ സംവിധാനം, ദ്രവീകൃത ഓക്‌സിജന്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലാഭത്തിന് ഉപരിയായി ജനോപകാരപ്രദമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. ചെലവ് കുറച്ച് ഉത്‌പാദനം സാധ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇവിടുത്തെ ജീവനക്കാര്‍ മാതൃകയാണ്. എന്നാല്‍ മിന്നല്‍ പണിമുടക്ക് പോലെയുള്ള, കമ്പനിയ്‌ക്ക് നഷ്ടം വരുത്തുന്ന സമരരീതികള്‍ അംഗീകരിക്കാനാകില്ല.

'താത്‌ക്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ദിനം കൂട്ടും'

ഒറ്റ ദിവസം 70 ലക്ഷത്തോളം രൂപ നഷ്ടമുണ്ടാക്കുന്ന പണിമുടക്ക് നടത്തുന്നത് അച്ചടക്കലംഘനമായി തന്നെ കണക്കാക്കും. കമ്പനിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും. പക്ഷേ, വില നിശ്ചയിക്കുന്നത് യാഥാര്‍ഥ്യബോധത്തോടെ ആകണം.

വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യം കുറയ്ക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള മാനദണ്ഡം സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്.

താത്‌ക്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ദിനങ്ങള്‍ കൂട്ടുന്നതും പരിഗണനയിലാണ്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കെ. സോമപ്രസാദ് എം.പി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, കമ്പനി എം.ഡി ജെ. ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ALSO READ:മോദിയുടെ ജന്മദിനം; ഒറ്റ ദിവസം രണ്ട് കോടി കടന്ന് വാക്സിന്‍ വിതരണം

ABOUT THE AUTHOR

...view details