കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
സുശീലയാണ് കൊല്ലപ്പെട്ടത്. പുത്തൂർ മാവടിയിലാണ് സംഭവം നടന്നത്
കൊട്ടാരക്കരയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു. സുശീല(58) ആണ് കൊല്ലപ്പെട്ടത്. പുത്തൂർ മാവടിയിലാണ് സംഭവം നടന്നത്. പ്രതി സോമദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് അടിയേറ്റ സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കുടുംബ വഴക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പുത്തൂർ പൊലീസ് കേസെടുത്തു.