കൊല്ലം: കൊവിഡ് ബാധിതയായ ഭാര്യയെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയതിൽ മനംനൊന്ത് കൊവിഡ് ബാധിതനായ ഭർത്താവ് ജീവനൊടുക്കി. കൊല്ലം ശങ്കേഴ്‌സ് ഹോസ്‌പിറ്റലിന് സമീപം താമസക്കുന്ന സെഡ്രിക്കാണ് (70) ജീവനൊടുക്കിയത്. ഭാര്യ ആവ്രിലിനെ രോഗം മൂർഛിച്ചതിനെ തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ മനം നൊന്താണ് സെഡ്രിക്ക് ജീവനൊടുക്കിയത്. സെഡ്രിക്കിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ ഏക മകൻ വിദേശത്താണ്.
കൊവിഡ് ബാധിച്ച ഭാര്യയെ ഐസിയുവിൽ പ്രവേശിപ്പിച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി - കൊല്ലം ആത്മഹത്യ വാർത്ത
സെഡ്രിക്കിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
സെഡ്രിക്ക്