കേരളം

kerala

ETV Bharat / state

കൊല്ലത്ത് കിഴക്കന്‍ മേഖലയില്‍ മഴ കനക്കുന്നു; വ്യാപക നാശനഷ്‌ടങ്ങള്‍ - വ്യാപക നാശനഷ്‌ടങ്ങള്‍

ചെങ്കിലാത്ത് മേക്കണ്ടത്തില്‍ യോഹന്നാന്‍റെ വീടിനോട് ചേര്‍ന്ന കെട്ടിടവും ഇളങ്ങാട് ടി ജി പാപ്പച്ചന്‍റെ വീടിന്‍റെ ചുറ്റുമതിലും മഴയില്‍ തകര്‍ന്നു വീണു

കൊല്ലത്ത് കിഴക്കന്‍ മേഖലയില്‍ മഴ കനക്കുന്നു; വ്യാപക നാശനഷ്‌ടങ്ങള്‍

By

Published : Aug 13, 2019, 9:53 AM IST

Updated : Aug 13, 2019, 11:32 AM IST

കൊല്ലം:ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്‌ടം. പത്തനാപുരം കല്ലുംകടവ് ചെങ്കിലാത്ത് വീടിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടം മഴയില്‍ തകര്‍ന്നുവീണു. ചെങ്കിലാത്ത് മേക്കണ്ടത്തില്‍ യോഹന്നാന്‍റെ വീടിനോട് ചേര്‍ന്ന കെട്ടിടമാണ് തകര്‍ന്നത്. പാചകം ചെയ്യുന്നതിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമായി നിര്‍മിച്ച കെട്ടിടം കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തകര്‍ന്ന് വീണത്.

കൊല്ലത്ത് കിഴക്കന്‍ മേഖലയില്‍ മഴ കനക്കുന്നു; വ്യാപക നാശനഷ്‌ടങ്ങൾ

ശാലേംപുരം ഇളങ്ങാട് ടി ജി പാപ്പച്ചന്‍റെ വീടിന്‍റെ ചുറ്റുമതിലും മഴയില്‍ തകര്‍ന്നു വീണു. ശക്തമായ മഴയില്‍ ചുറ്റുമതിലിന്‍റെ അടിത്തറ ഇളകിയാണ് നാശം സംഭവിച്ചത്. മഴ ശക്തമായ സാഹചര്യത്തില്‍ വീടിനും ഭീഷണി നേരിടുന്നുണ്ട്. ശക്തമായ മഴയില്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളളതിനാല്‍ വെളളത്തിലിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Last Updated : Aug 13, 2019, 11:32 AM IST

ABOUT THE AUTHOR

...view details