കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കൊല്ലം ഡിസിസി അദ്ധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. ഇതുസംബന്ധിച്ച് ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇ-മെയിൽ സന്ദേശമായി പരാതി സമർപ്പിച്ചെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
കൊല്ലം ബൈപ്പാസിലെ ടോൾ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബിന്ദു കൃഷ്ണ - bindhu krishna latest news
കുരീപ്പുഴ ടോൾ പ്ലാസയിൽ പ്രതിഷേധങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിരിവ് നിര്‍ത്തിവച്ചിരുന്നു.
കൊല്ലം ബൈപാസ്: ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ബിന്ദു കൃഷ്ണ
Also read: പ്രതിഷേധത്തെ തുടർന്ന് കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് നിർത്തി വച്ചു
2019 ൽ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രതിഷേധ സമരങ്ങൾ ഉൾപ്പെടെ നടത്തി തടഞ്ഞിരുന്നു. ഇതോടെ ടോൾ പിരിവ് നിര്‍ത്തിവച്ചു. എന്നാൽ മഹാമാരിയുടെ കാലത്ത് വീണ്ടും ടോൾപിരിവ് തുടങ്ങാൻ ഉദ്ദേശിക്കുന്നത് സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.