കേരളം

kerala

ETV Bharat / state

ആഫ്റ്റര്‍ കെയര്‍ ഹോമിലും വൃദ്ധസദനത്തിലും ദീപാവലി ആഘോഷിച്ച് ഗവര്‍ണര്‍ - ആരിഫ് മുഹമ്മദ് ഖാന്‍

വൃദ്ധസദനത്തില്‍ എത്തിയ ഗവര്‍ണര്‍ അന്തേവാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേരുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

ഗവര്‍ണറുടെ ദീപാവലി ആഫ്റ്റര്‍ കെയര്‍ഹോമിലും വൃദ്ധസദനത്തിലും

By

Published : Oct 27, 2019, 10:01 PM IST

കൊല്ലം: ദീപാവലി ദിനത്തില്‍ ആഫ്റ്റര്‍ കെയര്‍ഹോമിലും വൃദ്ധസദനത്തിലും സന്ദര്‍ശനം നടത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രോട്ടോകോളുകള്‍ എല്ലാം മാറ്റിവച്ച് ഗവര്‍ണര്‍ ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ഹോമിലെ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ദീപാവലി മധുരം വിതരണം ചെയ്തു. പിതൃതുല്യമായ സ്‌നേഹാഭിവാദ്യങ്ങള്‍ നല്‍കി എല്ലാവരുടെയും ക്ഷേമം അന്വേഷിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ ഇരിപ്പിടത്തിലേക്ക് പോയത്.

ഗവര്‍ണറുടെ ദീപാവലി ആഫ്റ്റര്‍ കെയര്‍ഹോമിലും വൃദ്ധസദനത്തിലും

മാതു എന്ന കൊച്ചു മിടുക്കി ഗവര്‍ണര്‍ക്കായി നാടന്‍പാട്ടുകള്‍ പാടിയപ്പോള്‍ വിജയലക്ഷ്മി മനോഹരമായ നൃത്തം അവതരിപ്പിച്ചു. പ്രതിസന്ധികളെ തരണം ചെയ്‌ത് ജീവിത വിജയം നേടുന്നവര്‍ സമൂഹത്തില്‍ എല്ലാതുറകളിലും ശോഭിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാന്‍ ഏറെ കഴിവുള്ളവര്‍ പെണ്‍കുട്ടികളാണെന്നും വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികള്‍ ഉയരങ്ങള്‍ കീഴടക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വൃദ്ധസദനത്തില്‍ എത്തിയ ഗവര്‍ണര്‍ അന്തേവാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേരുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു. അവരുടെ ഒപ്പമിരുന്ന് സദ്യ കഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. എം. മുകേഷ് എംഎല്‍എ, ജില്ലാ കലക്‌ടര്‍ ബി. അബ്‌ദുല്‍ നാസര്‍, സബ് കലക്‌ടര്‍ അനുപം മിശ്ര, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രശേഖരന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സന്തോഷ്, കെ. സത്യന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുധീര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ്. ഗീതാകുമാരി, ഐസ്സിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ റിജു റെയ്ച്ചല്‍ തോമസ്, സൂപ്രണ്ടുമാരായ ശ്രീദേവി, എം സന്തോഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കാളികളായി.

ABOUT THE AUTHOR

...view details