കൊല്ലം:നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പേഴ്‌സണൽ സ്റ്റാഫ് പ്രദീപ് കുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗണേഷ് കുമാർ തയാറായില്ല. പുലർച്ചെ നാല് മണിയോടെ പത്തനാപുരം മഞ്ചള്ളൂരിലെ ഗണേഷ് കുമാറിൻ്റെ വസതിയില്‍ നിന്നാണ് ബേക്കൽ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്‌തത്.
പ്രദീപ് കുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിയതായി കെബി ഗണേഷ് കുമാർ - ബേക്കൽ പൊലീസ്
പുലർച്ചെ നാല് മണിയോടെ പത്തനാപുരം മഞ്ചള്ളൂരിലെ ഗണേഷ് കുമാറിൻ്റെ വസതിയില്‍ നിന്നാണ് ബേക്കൽ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്‌തത്.
പ്രദീപ് കുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ബേക്കല്‍ പൊലീസ് പത്തനാപുരം പൊലീസിന് വിവരം കൈമാറുകയും നാലുമണിയോടെ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്‌ത് കാസർകോട്ടേക്ക് കൊണ്ടുപോകുകയും ചെയ്‌തു. പ്രദീപിനെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജനുവരി 24ന് മൊഴിമാറ്റണമെന്ന ആവശ്യവുമായി പ്രദീപ്‌കുമാർ മാപ്പുസാക്ഷിയായ വിപിൻ കുമാറിൻ്റെ വീട്ടിലെത്തിയിരുന്നു. സംഭവം നടന്ന് പത്ത് മാസത്തിന് ശേഷമാണ് വിപിന്‍ ലാല്‍ പൊലീസിൽ പരാതി നൽകിയത്.