ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ - ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
ന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം നൽകിയുള്ള തട്ടിപ്പിലെ പ്രധാനി മുൻപ് അറസ്റ്റിലായിരുന്നു.
കൊല്ലം:ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൊട്ടാരക്കര പൊലീസിന്‍റെ പിടിയിൽ. പത്തനാപുരം ആവണീശ്വരം സ്വദേശി സഞ്ജു സാമാണ് പിടിയിലായത്. റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഉത്തരവുകൾ സ്വയം നിർമിച്ച് ലക്ഷങ്ങൾ തട്ടുകളായാണ് പ്രതിയുടെ രീതി എന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെ പ്രാദേശിക പാർട്ടി നേതാക്കന്മാരുമായി ബന്ധം സ്ഥാപിച്ചു വിശ്വസ്തത കാണിച്ചായിരുന്നു ഇയാൾ ഉദ്യോഗാർഥികളെ കണ്ടെത്തിയിരുന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം നൽകിയുള്ള തട്ടിപ്പിലെ പ്രധാനി മുൻപ് അറസ്റ്റിലായിരുന്നു. ഇയാളുടെ കൂട്ടാളിയായ സഞ്ജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.