കേരളം

kerala

ETV Bharat / state

കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി - മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ 6 മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി

നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ തൊഴിലാളികളെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കടൽ ക്ഷോഭത്തെ തുടർന്ന് നിരവധി അന്യസംസ്ഥാന ബോട്ടുകളും കൊല്ലം തീരത്ത് അടുപ്പിച്ചു.

മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ 6 മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി  latest kollam
മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ 6 മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി

By

Published : Sep 6, 2020, 8:56 PM IST

കൊല്ലം: അഴീക്കൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. പമ്പാവാസൻ എന്ന മൽസ്യ ബന്ധന ബോട്ടാണ് കായംകുളം എൻടിപിസിക്ക് അടുത്ത് ഒൻപത് നോട്ടിക്കൽ മൈൽ അകലെയായി എൻജിൻ തകരാർ മൂലം പ്രവർത്തന രഹിതമാകുകയും ആറ് തൊഴിലാളികൾ കടലിൽ അകപ്പെടുകയും ചെയ്തത്. ശക്തമായ തിരമാലയില്‍ ബോട്ടിൽ വെള്ളം കയറുകയായിരുന്നു. നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ തൊഴിലാളികളെ കരയ്ക്ക് എത്തിക്കുകയായിരുന്നു. അതേസമയം, കടൽ ക്ഷോഭത്തെ തുടർന്ന് നിരവധി അന്യസംസ്ഥാന ബോട്ടുകൾ കൊല്ലം തീരത്ത് അടുപ്പിച്ചു. കൊല്ലം ഹാർബറിൽ 28 ബോട്ടുകളാണ് അടുപ്പിച്ചത്. കർണാടക, തമിഴ്‌നാട്, ലക്ഷ്വദീപ് എന്നീ സംസ്ഥാനങ്ങളിലെ ബോട്ടുകൾ ആണിത്. വിവിധ ബോട്ടുകളിലായി ഏകദേശം ഇരുന്നൂറ്റി അമ്പത്തിലേറെ തൊഴിലാളികൾ ആണ് ഉള്ളത്. കൊവിഡ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ കർശന നിബന്ധനകളോടെ ആണ് ബോട്ടുകൾ അടുപ്പിച്ചത്. കോസ്റ്റൽ പൊലീസിന്‍റെ ബോട്ടുകളായ ദർശന, യോദ്ധ എന്നീ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.

For All Latest Updates

ABOUT THE AUTHOR

...view details