കേരളം

kerala

കൊട്ടാരക്കര ഗോഡൗണിൽ വൻ തീപിടിത്തം; കോടികൾ നഷ്‌ടം

ഷോർട്ട് സർക്യൂട്ടാണ്‌ തീപിടിത്തമുണ്ടാകാൻ കാരണമെന്ന് പ്രാഥമിക നിഗമനം

By

Published : May 13, 2020, 10:34 PM IST

Published : May 13, 2020, 10:34 PM IST

fire at kottarakkara godown  കൊട്ടാരക്കര ഗോഡൗൺ  തീപിടിത്തം  fire
കൊട്ടാരക്കര

കൊല്ലം: കൊട്ടാരക്കരയിൽ ഗോഡൗണിൽ തീപിടിത്തം. ദാമു ആന്‍റ് സൺസ് സ്ഥാപനത്തിന്‍റെ ഗോഡൗണിലാണ് തീപിടിച്ചത്. രണ്ടാം നിലയിൽ സൂക്ഷിച്ചിരുന്ന പെയിന്‍റ്, ടിന്നർ, ടർപ്പൻ, ബ്രഷ് മുതലായവ പൂർണമായും കത്തിനശിച്ചു. കൊട്ടാരക്കരയിൽ നിന്നും മൂന്ന് യൂണിറ്റും കുണ്ടറയിൽ നിന്നും ഒരു യൂണിറ്റും ഫയർ ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ്‌ തീപിടിത്തമുണ്ടാകാൻ കാരണമെന്ന് പ്രാഥമിക നിഗമനം. കോടികളുടെ നഷ്‌ടം സംഭവിച്ചതായി സ്ഥാപന ഉടമ അറിയിച്ചു.

ABOUT THE AUTHOR

...view details