കൊല്ലം:കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനമായ തുപ്പാശ്ശേരിൽ ടെക്സ്റ്റയിൽസിൽ തീപിടിത്തം. രാവിലെ അഞ്ചര യോടെയാണ് സംഭവം. പള്ളിയിൽ നിസ്ക്കരിക്കാൻ എത്തിയവരാണ് തീപടരുന്നത് കണ്ടത്. കരുനാഗപ്പള്ളി, കൊല്ലം, ശാസ്താംകോട്ട, ചവറ, കായംകുളം, ഹരിപ്പാട് എന്നീ
ഫയർസ്റ്റേഷനുകളിലെ ഏഴ് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കരുനാഗപ്പള്ളിയിൽ വസ്ത്രവിൽപ്പന ശാലയിൽ തീപിടിച്ചു - kollam varthakal
രാവിലെ അഞ്ചര മണിയോടെയാണ് കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനമായ തുപ്പാശ്ശേരിൽ ടെക്സ്റ്റയിൽസിൽ തീപിടിത്തമുണ്ടായത്
കരുനാഗപ്പള്ളിയിൽ വസ്ത്രവിൽപ്പന ശാലയിൽ തീപിടിച്ചു
സമീപത്ത് പ്രവർത്തിക്കുന്ന ബഷി ഷൂലാന്‍റ് എന്ന ചെരുപ്പ് വ്യാപാര സ്ഥാപനത്തിലേക്കും തീ പടർന്നു . ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഇരുപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എ, കരുനാഗപ്പള്ളി നഗരസഭ ചെയർപേഴ്സൺ എം. ശോഭന എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.
Last Updated : Nov 28, 2019, 10:27 AM IST