കൊല്ലം:മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ യുവാവിനെ വീട്ടില്‍ കയറി പിതാവ് കുത്തിവീഴ്ത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. ഞായറാഴ്‌ച രാത്രി കൊല്ലം അഞ്ചാലുംമൂടിലായിരുന്നു സംഭവം. വെട്ടുവിള സ്വദേശി പ്രണവിനാണ് കുത്തേറ്റത്. സംഭവത്തെ തുടർന്ന് പ്രതി താന്നിക്കമുക്ക് നവമിയിൽ സോമസുന്ദരം ഒളിവിലാണ്. ഒരാഴ്‌ച മുമ്പാണ് പ്രണവും സോമസുന്ദരത്തിന്‍റെ മകളും ഇരുവീട്ടുകാരേയും അറിയിക്കാതെ വിവാഹിതരായത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രണവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിച്ചു.
മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കുത്തി വീഴ്ത്തിയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം - പൊലീസ് സ്റ്റേഷന്‍
കൊല്ലം അഞ്ചാലുംമൂടില്‍ ഞായാറാഴ്ച വൈകിട്ടായിരുന്നു സംഭവം
പ്രണവ്
ഇതില്‍ പ്രകോപിതനായ സോമസുന്ദരം രാത്രിയോടെ പ്രണവിനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുത്തേറ്റ പ്രണവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.