മകനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ
മദ്യപിച്ച് വന്ന മുഹമ്മദ് ഇസ്മായിൽ ഭാര്യയോട് ഫോൺ ചോദിക്കുകയും ഫോണിൽ ചാർജ്ജ് ഇല്ലാത്തതിനാൽ ഫോൺ ചെയ്യാനാകില്ല എന്ന് ഭാര്യ പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
കൊല്ലം: കൊല്ലത്ത് മകനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് പിടിയിലായി. ചടയമംഗംലം എലിക്കുന്നാംമുകൾ സ്വദേശി മുഹമ്മദ് ഇസ്മായിൽ ആണ് പിടിയിലായത്. ഒരു വയസുള്ള മകനെ എടുത്തുകൊണ്ട് പോയി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയ്യാൾ അറസ്റ്റിലായത്. മദ്യപിച്ച് വന്ന മുഹമ്മദ് ഇസ്മായിൽ ഭാര്യയോട് ഫോൺ ചോദിക്കുകയും ഫോണിൽ ചാർജ്ജ് ഇല്ലാത്തതിനാൽ ഫോൺ ചെയ്യാനാകില്ല എന്ന് ഭാര്യ പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ബഹളം കേട്ടത്തിയ നാട്ടുകാരുടെ ഇടപെടലിലാണ് കുട്ടിയെ രക്ഷിച്ചത്. ചടയമംഗലം എസ്.ഐ.ശരത്ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുഹമ്മദ് ഇസ്മായിലിനെ അറസ്റ്റ് ചെയ്തത്.