കേരളം

kerala

ETV Bharat / state

കൊട്ടാരക്കരയിൽ വ്യാജ വാറ്റ്; രണ്ട് പേർ അറസ്റ്റിൽ - കൊട്ടാരക്കരയിൽ വ്യാജ വാറ്റ്

ഒരു ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വ്യാജവാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതികളിൽ നിന്നും പിടിച്ചെടുത്തു.

kottarakkara arrest  fake vat  വ്യാജ വാറ്റ്  കൊട്ടാരക്കരയിൽ വ്യാജ വാറ്റ്  പൂയപ്പള്ളി പൊലീസ്
വാറ്റ്

By

Published : May 2, 2020, 10:59 AM IST

കൊല്ലം: കൊട്ടാരക്കരയിൽ വ്യാജ വാറ്റിനിടയിൽ രണ്ട് പേർ പൂയപ്പള്ളി പൊലീസിന്‍റെ പിടിയിൽ. ഓടനാവട്ടം ചെപ്ര സ്വദേശി രാജേഷ് കുമാർ, ഉമ്മന്നൂർ സ്വദേശി അനന്ദു കൃഷ്‌ണ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് രാജേഷ് കുമാറിന്‍റെ വീട്ടിൽ നിന്നും പൊലീസ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഇവരിൽ നിന്നും ഒരു ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വ്യാജവാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details